ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് ആദരവുമായി കരസേന. മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെെ ഭാഗമായിട്ട് 16 വർഷം തികയുന്ന അവസരത്തിലാണ് ആദരം. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷവും മോഹൻലാൽ മാധ്യമങ്ങളോട് പങ്കുവച്ചു.
‘നല്ലൊരു മീറ്റിംഗായിരുന്നു ഇത്. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റു വാങ്ങി. ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. മാത്രമല്ല 16 വർഷമായി ആർമിയുടെ ഭാഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. ഇനിയും ഒരുപാട് പദ്ധതികളുണ്ട്. സമയമെടുക്കും. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കും’- മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.