Latest News From Kannur

‘ദൗത്യങ്ങള്‍ അവസാനിപ്പിച്ച് പറന്നിറങ്ങി’; മിഗ് 21 രാജ്യത്തിന്റെ അഭിമാനമെന്ന് രാജ്‌നാഥ് സിങ്‌

0

ചണ്ഡീഗഢ് : പ്രൗഢഗംഭീരമായ ചടങ്ങോടെ . യുദ്ധ വിമാനങ്ങള്‍ വിട നല്‍കി രാജ്യം. ആറ് പതിറ്റാണ്ട് നീണ്ട സേവനകാലത്തിന് ശേഷമാണ് റഷ്യന്‍ നിര്‍മ്മിത മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയില്‍ നിന്നും ഡീ കമ്മീഷന്‍ ചെയ്യുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സൈനിക മേധാനി, വിവിധ സേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മിഗ് 21 വിമാനങ്ങള്‍ അവസാന പറക്കലും പൂര്‍ത്തിയാക്കി. വ്യോമ താവളത്തില്‍ പറന്നിറങ്ങിയ വിമാനങ്ങളെ വാര്‍ട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ആത്മവിശ്വാസം എന്നായിരുന്നു മിഗ് 21 വിമാനങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. മിഗ് 21 വിമാനങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്, ഇവ വെറും യന്ത്രങ്ങള്‍ മാത്രമല്ല, ഇന്ത്യ റഷ്യ ബന്ധത്തിന്റെ തെളിവ് കൂടിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യോമ സേനയുടെ ചരിത്രത്തില്‍ മിഗ് 21 വിമാനങ്ങളുടെ പങ്ക് ഏറെ പ്രധാനമാണ്. ആഗോള തലത്തില്‍ 11,500-ലധികം മിഗ് 21 വിമാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്, ഇതില്‍ നിര്‍മ്മിച്ചു. 850 ഓളം മിഗ് വിമാനങ്ങള്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. ആഗോള സൈനിക വ്യോമയാന ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ട ഒരു യുദ്ധവിമാനം ഇല്ലെന്നും മന്ത്രി അറിയിച്ചു.

1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം, കാര്‍ഗില്‍ യുദ്ധം, ബലാക്കോട്ട് ആക്രമണം തുടങ്ങി ഇന്ത്യയുടെ നിര്‍ണായ സാഹചര്യങ്ങളില്‍ മിഗ് നല്‍കിയ പിന്തുണ ഏറെ പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. മുന്‍ വ്യോമസേനാ മേധാവികളായ എ. വൈ. ടിപ്നിസ്, എസ്. പി. ത്യാഗി, ബി. എസ്. ധനോവ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, വിമാനം പറത്തിയ നിരവധി പ്രമുഖരും എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന രാജ്‌നാഥ് സിങ്ങിന്റെ വരവോടെ ആയിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. 8,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തി എലൈറ്റ് സ്‌കൈഡൈവിംഗ് ടീമായ ‘ആകാശ് ഗംഗ’യും ചടങ്ങ് ഗംഭീരമാക്കി. പിന്നാലെ മിഗ്-21 വിമാനത്തിന്റെ ഗംഭീരമായ ഫ്‌ലൈപാസ്റ്റ് നടന്നു. 23-ാം നമ്പര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുന്ന മിഗ്-21 ജെറ്റുകള്‍ ആണ് ഫ്‌ലൈപാസ്റ്റ് ചടങ്ങില്‍ പങ്കെടുത്തത്. ജാഗ്വാര്‍, തേജസ് വിമാനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.