Latest News From Kannur

പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

0

വടകര : പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ സംഘടനയായ KCSPA യുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സഹകരണ പെൻഷൻ കൈപ്പറ്റുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, പത്ത് ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2025 സപ്തംബർ 30 ചൊവ്വാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിനോടനുബന്ധിച്ച് ആണ് സംഘടന പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചത്.
പൊതുയോഗത്തിൽ സംഘടനയുടെ താലൂക്ക് സെക്രട്ടറി ശ്രീ. ഇ.വി.നാണു സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് ശ്രീ. സേതുമാധവൻ അദ്ധ്യക്ഷനായി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ്  ശ്രീ.എം. ഗോപാലകൃഷ്ണൻ പുതിയ ബസ്സ് സ്റ്റാൻ്റിൽ നടന്ന പൊതുയോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. വിജയൻ, സംസ്ഥാന കൗൺസിൽ അംഗം ശ്രീ. രവീന്ദ്രൻ കുനിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave A Reply

Your email address will not be published.