ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് കാപ്പാട് ആയുഷ് ആയുർവേദ ഡിസ്പെൻസറിയും കൃഷ്ണവിലാസം യുപി സ്കൂൾ സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് ആയുർവേദ
ആശുപത്രി സന്ദർശിക്കുകയുണ്ടായി. മെഡിക്കൽ ഓഫീസർ ഡോ. ലയ ബേബി ഔഷധസസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, സ്കൂളിലെ ഔഷധ ഉദ്യാനത്തിന് ആവശ്യമായ ഔഷധ സസ്യ തൈകൾ കൈമാറുകയും ചെയ്തു.
സ്കൂൾ പരിസരത്ത് പ്രത്യേക ഔഷധസസ്യ തോട്ടം നിർമ്മിച്ച് വിവിധയിനം ഔഷധച്ചെടികളും നട്ടുപിടിപ്പിക്കുകയുണ്ടായി.
ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ മിനി അനിൽകുമാർ നിർവഹിച്ചു.
**ആയുർവേദം മാനവരാശിക്കും ഭൂമിക്കും*
എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.
ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും
ചടങ്ങിൽ സ്കൂൾ മാനേജർ കെ.കെ ഉദയഭാനു മാഷ്, ഹെഡ്മിസ്ട്രസ് വി.പി ജൂലി , ബിജു മാഷ്,സീഡ് ക്ലബ്ബ് കോർഡിനേറ്റർ മിഥുൻ മോഹനൻ കെ.വി.എന്നിവർ പങ്കെടുത്തു.