Latest News From Kannur

ജനപ്രതിനിധിസംഗമവുംസെമിനാറും ഒക്ടോബർ 4 ശനിയാഴ്ച

0

പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും ഒക്ടോബർ നാലിന് ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒൻപതിന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടേയും ഉച്ചതിരിഞ്ഞ് രണ്ടിന് ത്രിതല പഞ്ചായത്ത് 2025-30; തുടർ പ്രവർത്തനങ്ങളും പ്രതീക്ഷകളും പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എ.ശൈലജയുടെ അധ്യക്ഷതയിൽ സെമിനാർ നടക്കും. രാവിലെ 11.30 ന് കെ.പി.മോഹനൻ എംഎൽഎ യുടെ അധ്യക്ഷതയിൽ റജിസ്ട്രേഷൻ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 20 ‌-25 വികസന സപ്ലിമെൻ്റ് ഷാഫി പറമ്പിൽ എംപി പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ആദ്യപ്രതി ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ. രത്നകുമാരി, വിവിധ നഗരസഭാ, പഞ്ചായത്ത് അധ്യക്ഷന്മാർ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ ആശംസാപ്രസംഗം നടത്തും.

വാർത്താ സമ്മേളനത്തിൽ കെ.പി.മോഹനൻ

എംഎൽഎ,കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജീവൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. യൂസഫ്, കെ.പി.രമേഷ് ബാബു, എൻ.കെ.ജയപ്രസാദ് മാസ്റ്റർ, പി.ദിനേശൻ, ടി.സി.സുധാകരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

സ്വാഗതസംഘം ഓഫീസ് പാനൂർ പി.ആർ.മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജീവൻ്റെ അധ്യക്ഷതയിൽ കെ.പി.മോഹനൻ

എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. യൂസഫ് സ്വാഗതം പറഞ്ഞു.

Leave A Reply

Your email address will not be published.