മാഹി : ഗുരുദേവൻ വിശ്രമിച്ച മയ്യഴിപ്പുഴക്കരയിലെപ്രകൃതി മനോഹരമായ മഞ്ചക്കൽ പാറയിൽ
ഗുരുസമാധിദിനത്തിൽ എസ്.എൻ.ഡി.പി, ഗുരുധർമ്മപ്രചാരണ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുപൂജയും, സമൂഹപ്രാർത്ഥനയും നടന്നു. രാജേഷ് അലങ്കാർ, കെ.പി. അശോക്, രാജേന്ദ്രൻ, നേതൃത്വം നൽകി.
സജിത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാധിദിന സമ്മേളനത്തിൽ ചാലക്കര പുരുഷു പ്രഭാഷണം നടത്തി. കല്ലാട്ട് പ്രേമൻ സ്വാഗതവും, പി.സി.ദിവാനന്ദൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം.മഞ്ചക്കൽ പാറയിൽ നടന്ന സമൂഹപ്രാർത്ഥന