Latest News From Kannur

വിനായക കലാക്ഷേത്രം ദ്വിദിന വാർഷികാഘോഷം 27 ന് തുടങ്ങും.

0

മാഹി : പള്ളൂർ ശ്രീവിനായകലാ ക്ഷേത്രത്തിന്റെ 27-ാം വാർഷികാഘോഷങ്ങളുടെ സമാപനം സപ്തമ്പർ 27 ,28 തിയ്യതികളിൽ വിപുലമായ പരിപാടികളോടെ നടക്കും.
27 ന് കാലത്ത് ശ്രീവിനായക കലാക്ഷേത്രത്തിന്റെ രഷാധികാരിയായിരുന്ന സംഗീതജ്ഞൻ കെ. രാഘവൻ മാഷിന്റെ വസതിയിലെത്തി കുട്ടികൾ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി ഗാനാർച്ചന നടത്തും.
കാലത്ത് 9.30 ന് നവരാത്രി സംഗീതോത്സവം. മഹാഗണപതിക്ഷേത്രം ഓഡിറ്റോറിയത്തിൽ കാണി രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്യും. ശിവൻ തിരുവങ്ങാടൻ സംസാരിക്കും. തുടർന്ന് സംഗീതാർച്ചന, ചിത്ര പ്രദർശനം നടക്കും.
വൈ: 3 മണിക്ക് പ്രസിഡണ്ട് പി.കെ.ശശിധരന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. മന:ശാസ്ത്രജ്ഞൻ എ.വി.രത്‌നകുമാർ ഗ്രാൻമ മുഖ്യഭാഷണം നടത്തും. ചാലക്കര പുരുഷു, എം. സുനിൽ കുമാർ , എ. സാവിത്രി സംസാരിക്കും. വൈ: 6.30 ന് സംഗിത സന്ധ്യ , 7 മണിക്ക് നൃത്ത രാവ്, അരങ്ങേറ്റം , രാത്രി 8.30 ന് കാഞ്ഞങ്ങാട് പരപ്പ ഗ്രാമഫോൺ, നവദുർഗ നാട്യസംഘം അവതരിപ്പിക്കുന്ന ശ്രീനരസിംഹമൂർത്തി മെഗാ നൃത്തനാടകം.
28 ന് നടക്കുന്ന നവരാത്രി സംഗീതോത്സവം പി.കെ. ജയ പ്രദീപന്റെ അദ്ധ്യക്ഷതയിൽ സംഗീതജ്ഞൻ കെ.കെ.രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രകാശ് കാണി, ഡി.ജയകുമാർ, ബിജു പച്ചരി, ടി.നിഖില ടീച്ചർ സംസാരിക്കും. തുടർന്ന് ഹൈസ്കൂൾ, പൊതുവിഭാഗം ലളിത ഗാന മത്സരം. താൽപ്പര്യമുള്ളവർ സപ്തമ്പർ 24 നകം 9539811986, 9388510799 നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വൈ: 6.30 ന് സമാപന സമ്മേളനത്തിൽ പി.കെ. സുനിൽ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ എം. മുസ്തഫ മാസ്റ്റർ മുഖ്യഭാഷണം നടത്തും. കവി ആനന്ദ് കുമാർ പറമ്പത്ത്, അനിൽ പള്ളൂർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. 8 മണിക്ക് ശ്രീവിനായക കലാക്ഷേത്രം അവതരിപ്പിക്കുന്ന മഹാമാഗധം നാടകം അരങ്ങേറും.

Leave A Reply

Your email address will not be published.