മാഹി : ചാലക്കര പി.എം. ശ്രീ ഉസ്‌മാൻ സ്മാരക ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ
ഓണം- നബിദിനം – ചതയ ദിനാഘോഷം.
‘ചിങ്ങപ്പൂനിലാവ് – 2025 സംഘടിപ്പിക്കുന്നു.
സപ്തമ്പർ 28 ഞായറാഴ്ച ചാലക്കര പി.എം.ശ്രീ ഉസ്‌മാൻ ഗവ: ഹൈസ്ക്കൂൾ
അങ്കണത്തിൽ.
കാലത്ത് 9 മണി മുതൽ വൈ:4 മണി വരെയാണ് പരിപാടി. പ്രഥമ അദ്ധ്യാപകൻ കെ.വി.മുരളിധരൻ ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
മത്സര ഇനങ്ങൾ:
കമ്പവലി മത്സരം (സ്ത്രീ/ പുരുഷ വിഭാഗങ്ങൾ)
കസേരകളി ( സ്ത്രീകൾ)
ലെമൺ ആന്റ് സ്പൂൺ (സ്ത്രീകൾ)
ഉറിയടി ( സ്ത്രീ/പുരുഷ വിഭാഗങ്ങൾ)
സുന്ദരിക്ക് പൊട്ട് തൊടൽ (ജനറൽ)
കുപ്പിയിൽ വെള്ളം നിറക്കൽ (ജനറൽ)
പുരുഷൻമാർക്ക് സാരി ഉടുക്കൽ
വിദ്യാർത്ഥികൾക്കുള്ള മത്സര ഇനങ്ങൾ:
ഓട്ട മത്സരം (ആൺ/പെൺ)
പൊട്ടട്ടോ ഗാതറിങ്ങ് (ആൺ /പെൺ )
തവളച്ചാട്ടം (ആൺ)
പരിപാടികളിൽ പങ്കെടുക്കുന്ന വ്യക്തികളും, ടീമുകളും പേര് വിവരം സപ്‌തമ്പർ 20 നകം താഴെ കാണുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രാജേഷ് 62388 48942
റഷീദ് +91 9846422029
സജീവൻ +91 98958 70955
സമാപന സമ്മേളനത്തിൽ വെച്ച് മാഹി പൊലീസ് സർക്കിൾ ഇൻസ്‌പക്‌ടർ അനിൽകുമാർ പി.എ.സമ്മാനങ്ങൾ വിതരണം ചെയ്യും.