പാനൂർ :
കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് പാനൂർ ഉപജില്ലതല ഉദ്ഘാടനം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസിസി സെക്രട്ടറി കെ പി സാജു നിർവ്വഹിച്ചു.
ഉപജില്ല പ്രസിഡണ്ട് ഹൃദ്യ ഒ പി അധ്യക്ഷത വഹിച്ചു.ജില്ല ട്രഷറർ രജീഷ് കാളിയത്താൻ, കോൺഗ്രസ്സ് പാനൂർ ബ്ലോക്ക് പ്രസിഡണ്ടും വിദ്യാഭ്യാസ ജില്ല പ്രസിഡണ്ടുമായ രാമചന്ദ്രൻ കെ പി, ജില്ല വൈസ് പ്രസിഡണ്ട് രാജൻ എം കെ, ഉപജില്ല സെക്രട്ടറി വിപിൻ വി , ട്രഷറർ സന്ദീപ് കെ സി തുടങ്ങിയവർ പ്രസംഗിച്ചു .
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്ക് വേണ്ടി പാനൂർ ഉപജില്ലയിൽ നടത്തിയ വർണ്ണോത്സവം ചിത്രരചനാ മത്സര വിജയികൾക്കുള്ള ഗോൾഡ് മെഡലുകളും ഉപഹാരങ്ങളും ചടങ്ങിൽ വച്ച് സമ്മാനിച്ചു.