പെരിങ്ങത്തൂർ :
ഗോരഖ്പൂരിൽ നടന്ന കോമ്പാറ്റ് ദേശീയഗുസ്തി മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡലും വെള്ളിമെഡലും ലഭിച്ച കുട്ടികൾക്ക് സ്വീകരണം നൽകി.
വിദ്യാർത്ഥികളായ പുല്ലൂക്കരയിലെ
കെ.കെ. അമർനാഥ്, ഐമൻ അബ്ദുള്ള ,
ഷിൻസാജ് കളരിക്കണ്ടി എന്നിവർക്കും പരിശീലകൻ സജിത്ത് മണമ്മലിനുമാണ്
കല്ലറ അന്നദാനം കൂട്ടായ്മ സ്വീകരണമൊരുക്കിയത്.
പാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി ഉദ്ഘാടനം ചെയ്തു.
ദേവദാസ് മത്തത്ത്, റസാഖ് പുല്ലൂക്കര, കെ.പി.പ്രീജിത്ത്,
ഷംസീർ തെറ്റുമ്മൽ ,
ടി. അനന്തൻ എന്നിവർ സംസാരിച്ചു.