Latest News From Kannur

*ചിത്രകല കുട്ടികളുടെ സർഗ്ഗവാസനകളുടെ പ്രകാശനം!-കെ.കെ. സനിൽ കുമാർ

0

മാഹി: ചിത്രകല കുട്ടികളുടെ സർഗ്ഗ വാസനകളുടെ പ്രകാശനോപാധിയാണെന്നും രക്ഷിതാക്കളും അധ്യാപകരും അതു തിരിച്ചറിയണമെന്നും വർണ്ണോത്സവങ്ങളും ചിത്രരചനാ മത്സരങ്ങളും അതിനു പരിമിതിയാവരുതെന്നും പ്രശസ്ത ചിത്രകാരൻ കെ.കെ.സനിൽകുമാർ പറഞ്ഞു.

പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയേഴാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മയ്യഴിയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘വർണ്ണോത്സവം’ കാൻവാസിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു വളരാൻ കുട്ടികൾക്ക് മുതിർന്നവർ അവസരമേകണമെന്നും കലാസ്വാദകരായും തനതായ ശൈലിയുള്ള കലാകാരന്മാരായും വളരുന്ന കുട്ടികൾ നല്ല മനുഷ്യരായി മാറാൻ രക്ഷിതാക്കൾ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ അങ്കണത്താൽ നടന്ന വർണ്ണോത്സവത്തിൽ പ്രദീപ് കൂവ അധ്യക്ഷത വഹിച്ചു.

 

ദാസൻ കാണി , കെ സാവിത്രി, കലൈമാമണി കെ.കെ. രാജീവ്, സുനിൽകുമാർ മൂന്നങ്ങാടി ഗായകൻ എം. മുസ്തഫ എന്നിവർ ആശംസകളർപ്പിച്ചു.

 

കെ. തമ്പാൻ മാസ്റ്റർ സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.

 

മുന്നൂറോളം ചിത്ര പ്രതിഭകൾ പങ്കെടുത്ത വർണ്ണാത്സവത്തിന്

ചിത്രകലാധ്യാപകൻ കെ.വീരേന്ദ്രകുമാർ, ബേബി മനോജ്, ടി നിഖില തുടങ്ങിയവർ നേതൃത്വം നല്കി.

 

വിജയികൾക്കുള്ള സമ്മാനങ്ങൾ സപ്തംബർ 27നു ശനിയാഴ്ച നടക്കുന്ന വാർഷികാഘോഷ സമ്മേളനത്തിൽ വിതരണം ചെയ്യും.

Leave A Reply

Your email address will not be published.