മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് ബോട്ടണി അസോസിയേഷൻ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഷൈൻ എസ് നായർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ബോട്ടണി മേധാവി ഡോ. ജി പ്രദീപ് കുമാർ സ്വാഗതവും, നന്ദന കെ നന്ദിയും പറഞ്ഞു. ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ. കെ എം ഗോപിനാഥൻ, പിടിഎ പ്രസിഡന്റ് സുചിത്ര പി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് രസായനങ്ങളും സസ്യങ്ങളും എന്ന വിഷയത്തിൽ ഡോ. ഷൈൻ എസ് നായർ ക്ലാസ്സെടുത്തു. യുജിസി നെറ്റ് പരീക്ഷ പാസായ വിദ്യാർത്ഥികളെയും ബിരുദ ബിരുദാനന്തര പരീക്ഷയിൽ മികച്ച വിജയം നേടിയവരേയും ചടങ്ങിൽ ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.