പാനൂർ :
“ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ“ എന്ന
സന്ദേശമുണർത്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാല ദിനാഘോഷങ്ങൾക്ക് പാനൂരിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പതാക ദിനമായ സെപ്റ്റംബർ 10 ന് പാനൂർ മേഖലയിൽ മുന്നൂറിൽ പരം സ്ഥലങ്ങളിൽ പതാക ഉയർത്തി. ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി പാനൂർ മേഖലയിൽ കലാ-കായിക, വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ ബോധവൽക്കരണ ക്ലാസ്സുകൾ, ഗോപൂജ, എന്നി എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ഭജന സന്ധ്യ, ഉറിയടി. ഗ്രാമോത്സവം പരിപാടികളും നടന്നു.
ബാലഗോകുലം
2025 സെപ്തംബർ 14 ന് അഷ്ടമി രോഹിണി നാളിൽ പാനൂർ മേഖലയിലെ നിരവധി സ്ഥലങ്ങിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചേരുന്ന നൂറിലധികം ചെറു ഘോഷയാത്രകൾ ആറ് ഇടങ്ങളിൽ സംഗമിച്ച് ആറ് മഹാ ശോഭായത്രകളായി മാറും.
മഹാ ശോഭായാത്രകൾ
മയ്യഴി മേഖലയിൽ
പന്തക്കൽ ശ്രീകൃഷ്ണമഠത്തിൽ നിന്നും ആരംഭിച്ച് ഇരട്ടപ്പിലാക്കൂൽ കോയോട് പുത്തനമ്പലം ശ്രീ ശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കുന്നു.
ചൊക്ലി-കരിയാട് -പെരിങ്ങളം മേഖല കമ്മിറ്റി നേതൃത്വത്തിൽ
പള്ളിക്കുനിയിൽ നിന്നും ആരംഭിച്ച് മത്തിപ്പറമ്പ് -മേക്കുന്ന് – ഗുരുജിമുക്ക് വഴി പെരിങ്ങത്തൂരിൽ സമാപിക്കുന്നു.
പന്ന്യന്നൂർ -പാനൂർ -എലാങ്കോട് – പാട്യം-മൊകേരി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ
അരയാക്കൂലിൽ നിന്നും മാക്കൂൽ പീടികയിൽ നിന്നും ആരംഭിക്കുന്ന രണ്ട് മഹാ ശോഭായാത്രകൾ പാനൂർ ടൌണിൽ സംഗമിച്ച് പാനൂർ ബസ് സ്റ്റാന്റിൽ സമാപിക്കും.
ചെറുപ്പറമ്പ്-തൃപ്പങ്ങോട്ടൂർ-പുത്തൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ
കുന്നോത്ത് പറമ്പിൽ നിന്നും ആരംഭിച്ച് ചെറുപ്പറമ്പ് വഴി വടക്കെ പൊയിലൂരിൽ സമാപിക്കും.
പൊയിലൂർ-വിളക്കോട്ടൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ
കല്ലിക്കണ്ടി ശ്രീകൃഷ്ണമഠം പരിസരത്ത് നിന്നും ആരംഭിച്ച് തുവ്വക്കുന്ന് വഴി പൊയിലൂർ ശ്രീസരസ്വതി വിദ്യാപീഠം സ്കൂൾ പരിസരത്ത് സമാപിക്കും.
വാർത്താ സമ്മേളനത്തിൽ ശോഭായാത്ര ആഘോഷ പ്രമുഖ് കെ സുബീഷ് അക്കാനിശ്ശേരി, ബാലഗോകുലം ജില്ല ഉപാധ്യക്ഷൻ അജയൻ പൊയിലൂർ, ജില്ല ട്രഷറർ എ സി തിലകൻ എന്നിവർ പങ്കെടുത്തു.