പാനൂർ :
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ (കെ.സി.ഇ.സി) കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആർ.ജെ.ഡി ദേശീയ സമിതിയംഗം രവീന്ദ്രൻ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.സി മണ്ഡലം പ്രസിഡണ്ട് രജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.റിനിൽ, ജില്ലാ പ്രസിഡണ്ട് സജീന്ദ്രൻ പാലത്തായി വനിതാ വിഭാഗം സംസ്ഥാന ജോയിന്റ് കൺവീനർ ശ്രീഷ്മ കെ, ജില്ലാ ട്രഷറർ കെ. സന്തോഷ് കുമാർ, മണ്ഡലം സെക്രട്ടറി അനിത.കെ എന്നിവർ സംസാരിച്ചു.
വിവിധ കായിക മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.