പാനൂർ :
മുസ് ലിം ലീഗ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് കല്ലിക്കണ്ടിയിൽ മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ ഇസ്മായിൽ ചാമാളി അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി. കെ. മുഹമ്മദലി, മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. കെ. ഷാഹുൽ ഹമീദ്, പാനൂർ നഗരസഭ മുൻ ചെയർമാൻ വി. നാസർ മാസ്റ്റർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെക്കീന തെക്കെയിൽ ,നിർമ്മാണ കമ്മിറ്റി ചെയർമാൻ പൊട്ടങ്കണ്ടി ശരീഫ്, ഇ. എം. ബഷീർ,
എം. ഗഫൂർ, നൗഷാദ് അണിയാരം, പി. കെ. അലി, അബ്ദുല്ല പാലേരി, യൂനസ് പട്ടാടം, നൗഫൽ പനോൾ, കെ. ഇസ്മായിൽ, സമീർ പറമ്പത്ത്, എ. സി. ഇസ്മയിൽ, മുഹമ്മദ് പൂന്തോട്ടം, ഇസ്ഹാഖ ലി കല്ലി ക്കണ്ടി, പി. കൃഷ്ണൻ മാസ്റ്റർ, പി. വി. കെ. ഹാരിസ് എന്നിവർ പ്രസംഗിച്ചു.