പാനൂർ :
ബിഡിജെഎസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന
പാനൂരിലെ ചിത്രൻ കണ്ടോത്തിന്റെ ഒന്നാം ചരമവാർഷികാചരണം സെപ്റ്റംബർ 10ന് വിവിധ പരിപാടികളുടെ ആചരിക്കുന്നു . മൂന്നുമണിക്ക് പാനൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ജാഥ ചിത്രൻ കണ്ടോത്തിന്റെ അന്ത്യവിശ്രമം സ്ഥലത്ത് പുഷ്പാർച്ചനയും തുടർന്ന് കണ്ടോത്ത് വസതിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ബിഡിജെ എസ് സംസ്ഥാന സെക്രട്ടറി ഇ.മനിഷിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.ശിവഗിരി മഠത്തിലെ പ്രേമാനന്ദസ്വാമിജി ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്പൈലിവാത്വാട്ട്
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി എസ്എൻഡിപി യോഗം പാനൂർ യൂണിയൻ സെക്രട്ടറി
ശശീന്ദ്രൻ പാട്യം എന്നിവർ അനുസ്മരണ ഭാഷണം നടത്തുമെന്നു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ജിതേഷ് വിജയൻ , ജില്ലാ സെക്രട്ടറിമാരായ പി വി വാസു, എം. കെ. രാജീവൻ , തലശ്ശേരി മണ്ഡലം പ്രസിഡന്റ് പ്രദീപ് ശ്രീലകം കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് വിനേഷ് ബാബു കാക്കോത്ത് , മണ്ഡലം ട്രഷറർ പവിത്രൻ വെള്ളങ്ങാട് പാനൂർ നഗരസഭാ പ്രസിഡന്റ് ബി. ഷമിൻ എന്നിവർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.