മാഹി : “ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ ” എന്ന സന്ദേശവുമായി ശ്രീകൃഷ്ണഭഗവാൻ്റ ജന്മദിനം ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ബാലദിനമായി സംപ്തമ്പർ 14 ന് ആഘോഷിക്കുകയാണ്.
ശ്രീകൃഷ്ണ ജയന്തി ചെമ്പ്ര ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഗവ. എൽ.പി. സ്കൂളിൽ വെച്ച് എൽ. പി, യു.പി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. പി. പ്രഭീഷ് കുമാർ ഉത്ഘാടനം ചെയ്തു. ആഘോഷസമിതി പ്രസിഡണ്ട് കെ.ജിറോഷ് അദ്ധ്യക്ഷത വഹിച്ചു. വിജയൻ പൂവ്വച്ചേരി, കെ.എം. പ്രകാശൻ, ഇ .അജേഷ് , ചിത്രകലാ അദ്ധ്യാപകൻ സുഗേഷ് വരപ്രം എന്നിവർ സംസാരിച്ചു.