ചൊക്ലി :
ആധുനിക രീതിയിൽ അടിസ്ഥാന സൗകര്യമൊരുക്കിയും, ക്ഷേമ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചും, ആരോഗ്യ മേഖലയിൽ വൻ കുതിച്ചു കയറ്റം നടത്തിയതുൾപ്പെടെ ജനപക്ഷത്ത് നിന്നു ജനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സർക്കാരാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ജനം തിരിച്ചറിഞ്ഞ സുവർണകാല ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ . സിപിഐ എം ചൊക്ലി നിടുമ്പ്രം ചാത്തു പീടിക ബ്രാഞ്ച് ഓഫീസ് വി.എസ്. അച്യുതാനന്ദൻ സ്മാരക മന്ദിരത്തിന് കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ. ആരു വന്നാലും കണക്കാണ് എന്ന് പറയുന്ന ഒരു ഭൂതകാലത്തിൽ നിന്നും എൽഡിഎഫാണ് ശരി എന്ന് സ്ഥിതിയിലെക്ക് നാട് എത്തി എന്നതാണ് നമ്മുടെ വിജയം. വി.എസ്. അടക്കമുള്ള ആദ്യ കാല കമ്മ്യൂണിസ്റ്റുക്കാരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിൻ്റെ ഫലം കൂടിയാണ് ഈ നേട്ടമെന്നും കെ.കെ. ശൈലജ പറഞ്ഞു. സിപിഐ എം ചൊക്ലി ലോക്കൽ സെക്രട്ടറി കെ. ദിനേശ് ബാബു അധ്യക്ഷനായി. പാനൂർ ഏരിയ കമ്മിറ്റി യംഗം വി.കെ. രാഗേഷ്, ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. രമ്യ, പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. എം.കെ. ഷിജു സ്വാഗതം പറഞ്ഞു.