ചാലക്കര വെസ്റ്റ് പള്ളൂർ മഹാതമാ റസിഡന്റസ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
സാംസ്കാരിക സദസ് കൂത്തുപറമ്പ് എം.എൽഎ കെ. പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ മുഖ്യാതിഥിയായി.
അസോസിയേഷൻ പ്രസിഡന്റ് സിയാദ് അധ്യക്ഷത വഹിച്ചു.
ജെ.എഫ് .ആർ . പ്രസിഡന്റ് ഷാജി പിണക്കാട്ട്, അസോസിയേഷൻ ഖജാൻജി രസന അരുൺ ആശംസ നേർന്നു.
അസാസിയേഷൻ സിക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് വട്ടോത്ത് നന്ദിയും പറഞ്ഞു.
ഓണ സദ്യയും വിവിധ കലാ കായിക പരിപാടികളും മാഹി ഫ്രണ്ട്സ് മീഡിയ വിഷൻ അവതരിപ്പിച്ച കരോക്ക ഗാനാലാപനവും. സി വി എൻ കളരി സംഘത്തിന്റെ കളരി പയറ്റും നടന്നു.
അസോസിയേഷൻ സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.