Latest News From Kannur

കലാനിധി ഫോക്ക് ഫെസ്റ്റ് 2025

0

വിശ്വ വിഖ്യാത കവി രവീന്ദ്രനാഥ ടാഗോര്‍ പ്രഥമ , സ്മൃതികാവ്യ ശ്രേഷ്ഠപുരസ്കാരം ‘സംയകം’ എന്ന കവിതാ സമാഹാരത്തിന് ഡോ. ബി. സന്ധ്യ ഐ പി എസ്.(നോവലിസ്റ്റ്, മുന്‍ ഡി.ജി.പി).യും, രവീന്ദ്രനാഥ ടാഗോര്‍ സ്മൃതി അക്ഷരശ്രീ (കാവ്യ സമാഹാരത്തിന്) കാവ്യശ്രേഷ്ഠ പുരസ്കാരം ശശിധരന്‍ കല്ലേരിയും, രവീന്ദ്രനാഥ ടാഗോര്‍ സ്മൃതി സാഹിത്യഭൂഷണ്‍ പുരസ്കാരം പ്രൊഫ. (അഡ്വ) കെ .ജെ. രമഭായിയും അര്‍ഹരായി.
തിരക്കഥാകൃത്തും സംവിധായകനുമായ എസ് എസ് ജിഷ്ണുദേവിന് രവീന്ദ്രനാഥ ടാഗോര്‍ സ്മൃതി പ്രഥമ ദൃശ്യമാധ്യമ ശ്രേഷ്ഠ പുരസ്കാരത്തിനും. കലാനിധി പ്രഥമ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നാട്യരത്നാ പുരസ്കാരം കൊല്ലം നിഷാദ് അര്‍ഹനായി.
കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി കലാനിധി ഫോക്ക് ഫെസ്റ്റ് 2025 രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാര സമര്‍പ്പണവും മീഡിയ അവാര്‍ഡും തിരുവനന്തപുരം പദ്മ കഫെ, മന്നം ഓഡിറ്റോറിയത്തില്‍ 2025 ഓഗസ്റ്റ് 31, ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി ഗീതാ രാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ കവിയും ഗ്രന്ഥകാരനും ചലച്ചിത്രപ്രവര്‍ത്തകനും,
ഉൃ. ബിജു ബാലകൃഷ്ണന്‍ (ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ശ്രീ കൃഷ്ണ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകന്‍) ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ഡോ. ബി സന്ധ്യ ഐ.പി.എസ് (മുന്‍ ഡിജിപി, നോവലിസ്റ്റ്) മുഖ്യ അതിഥി യും. പി വി ലൗലിന്‍ (കേരള സംസ്ഥാന ഫോക്ക്ലോര്‍ അക്കാഡമി, പ്രോഗ്രാം ഓഫീസര്‍) വിശിഷ്ട അതിഥിയും ആയിരുന്നു.
വിശ്വവിഖ്യാത കവി രവീന്ദ്രനാഥ ടാഗോറിന്‍റെ 84ാമത് ഓര്‍മ്മദിനത്തോടനു ബന്ധിച്ച് കലാനിധി ട്രസ്റ്റ് സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം 2025 ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പദ്മ കഫെയിലെ മന്നം ഓഡിറ്റോറിയത്തില്‍ ജി. വിജയകുമാര്‍. (ഫേമസ് ബുക്സ്) നിര്‍വഹിച്ചു.
കലാനിധി ഫെസ്റ്റ് 2025 ഓണ്‍ലൈന്‍/ഓഫ് ലൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും, മൊമെന്‍റോയും, സര്‍ട്ടിഫിക്കറ്റും, പതക്കവും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് മൊമെന്‍റോയും, സര്‍ട്ടിഫിക്കറ്റും, പതക്കവും പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും, പതക്കവും നല്‍കി അനുമോദിച്ചു.
2025 ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് ഒരു മണിക്ക് കലാനിധി ഫോക് ഫെസ്റ്റിന്‍റെ പുരസ്കാര സമര്‍പ്പണവും സമാപന സാംസ്കാരിക സമ്മേളനവും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച (കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ) വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ മാധ്യമ അവാര്‍ഡ് രവീന്ദ്രനാഥ ടാഗോറിന്‍റെ 84-ാം ചരമവാര്‍ഷിക ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായി ദിവാകരന്‍ കഠിഞ്ഞുമൂല (പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍) 84 ഔഷധസസ്യങ്ങളും മുന്നൂറില്‍പ്പരം സസ്യ ഫലവൃക്ഷ തൈകളും കലാനിധി ട്രസ്റ്റിന് വേദിയില്‍ സമര്‍പ്പിച്ചു. കലാനിധി ട്രസ്റ്റിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ദത്തെടുത്ത ‘പൊലിക’ നാടന്‍പാട്ട് (കണ്ണൂര്‍) ഗായക സംഘത്തിലെ കുടുംബാംഗങ്ങള്‍ക്ക് ഓണകിറ്റും ഓണപ്പുടവയും പുരസ്കാര സമര്‍പ്പണവും നല്‍കി അനുമോദിച്ചു.
രവീന്ദ്രനാഥ ടാഗോര്‍ സ്മൃതി സ്പെഷ്യല്‍ ജൂറി പുരസ്കാര ജേതാക്കളായ
1. ഇബ്രാഹിം .പി .ബി (ഉമ്പായി പെരുംകുടി ഉപ്പളമംഗല്‍പടി പഞ്ചായത്ത് മെമ്പര്‍, കാസര്‍ഗോഡ്) സ്പെഷ്യല്‍ ജൂറി എക്സലന്‍റ് ജീവകാരുണ്യ സപര്യ പുരസ്കാരം
2. രേവതി സുരേഷ്, അരൂര്‍ (കവയത്രി, സാഹിത്യകാരി) പെണ്ണിവള്‍ എന്ന കവിത സമാഹാരത്തിന്3. സുമ രവി (കവയത്രി നോവലിസ്റ്റ് ചെറുകഥാകൃത്ത്) ഇതള്‍ വിരിയും മുമ്പ് കവിതസമാഹാരം
4. കാവേരി ശ്രീനി (കവയത്രി സാഹിത്യകാരി) മാതൃക കവിതസമാഹാരി
5. ബിന്ദു അരുവിപ്പുറം (കവിയത്രി ഗാനരചയിതാവ്) തിരയും തീരവും കവിത സമാഹാരം
7. അരുണ്‍ മോഹന്‍ (നൃത്ത അധ്യാപകന്‍) കലാനിധി പത്മശ്രീ ചേമാന്‍ഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സ്മാരക സ്പെഷ്യല്‍ ജൂറി പുരസ്കാരം
8. ദിവാകരന്‍ കടിഞ്ഞൂല (പരിസ്ഥിതി പ്രവര്‍ത്തകന്‍, പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍) കലാനിധി എവര്‍ ഗ്രീന്‍ സ്പെഷ്യല്‍ ജൂറി കര്‍ഷക ജ്യോതി പുരസ്കാരം
9. പ്രദീപ് തൃപ്പരപ്പ് (കവി, നോവലിസ്റ്റ്, ഗാനരചയിതാവ്, ചിത്രകാരന്‍) അഗ്നിപുത്രി നോവല്‍സമാഹാരത്തിന്
10. ധനശ്രീ അനില്‍ (കലാനിധി നവാഗത സംഗീത ബാലപ്രതിഭ, മിനിസ്ക്രീന്‍ താരം, നര്‍ത്തകി, ചിത്രകാരി) കലാനിധി ബാലസംഗീത പത്മ പ്രഭ സ്പെഷ്യല്‍ ജൂറി പുരസ്കാരം
പത്ര /ദൃശ്യ /ശ്രവ്യ /ഓണ്‍ലൈന്‍ മീഡിയ പുരസ്കാരജേതാക്കളായ
1) മാതു സജി (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ്) കലാനിധി, രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി ദ്യശ്യമാധ്യമ ശ്രേഷ്ഠ പുരസ്കാരം 2025.
2) സുരേഷ് മാമ്പള്ളി (ബ്യൂറോ ചീഫ്, സുപ്രഭാതം ദിനപത്രം, കണ്ണൂര്‍) കലാനിധി രബീന്ദ്രനാഥ ടാഗോര്‍സ്മൃതി മാധ്യമ ശ്രേഷ്ഠ പുരസ്കാരം
3) മിജീഷ് അമ്പാടി (സീനിയര്‍ ക്യാമറാമാന്‍, റിപ്പോര്‍ട്ടര്‍ ടി.വി. കോഴിക്കോട്) രബീന്ദ്രനാഥ ടാഗോര്‍ സ്മാരക ദ്യശ്യമാധ്യമശ്രേഷ്ഠ പുരസ്കാരം 2025
4) കെ.പി. അനിജ മോള്‍, (റിപ്പോര്‍ട്ടര്‍, ജന്മഭൂമി), കലാനിധി രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി മാധ്യമ ശ്രേഷ്ഠ പുരസ്കാരം
5) ശ്രീ. ബി.വി.അരുണ്‍കുമാര്‍ (ബ്യൂറോ ചീഫ് വെള്ളിനക്ഷത്രം) കലാനിധി, രബിന്ദ്രനാഥ ടാഗോര്‍ സ്മൃതി മാധ്യമശ്രേഷ്ഠ പുരസ്കാരം 2025.
6) ശ്രീ. സജീവ് (വീഡിയോ എഡിറ്റര്‍, കൈരളി ടിവി), കലാനിധി രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി ദൃശ്യമാധ്യമശ്രേഷ്ഠ പുരസ്കാരം 2025.
7) ശ്രീ. ഉദയകുമാര്‍ (ഏ.സി.വി ന്യൂസ് ക്യാമറാമാന്‍) കലാനിധി, രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി ദ്യശ്യമാധ്യമശ്രേഷ്ഠ പുരസ്കാരം 2025.
8) ശ്രീ. എ.പി. ജിനന്‍ (നോവലിസ്റ്റ്) ‘വില്‍ക്കാനുണ്ട് കേരളം ഇന്നലെ, ഇന്ന് നാളെ’ എന്ന നോവലിന് രബീന്ദ്രനാഥ ടാഗോര്‍ സ്മാരക കഥാശ്രേഷ്ഠ പുരസ്കാരം 2025.
9) പ്രേംകുമാര്‍ എം (സീനിയര്‍ റിപ്പോര്‍ട്ടര്‍ ദീപിക തിരുവനന്തപുരം) രാഷ്ട്രീയകാര്യ ലേഖകന്‍
10) കാലടി ബാലചന്ദ്രന്‍, കറസ്പോണ്‍ഡന്‍റ്, കേരള കൗമുദി, തിരുവനന്തപുരം. കലാനിധി, രബീന്ദ്രനാഥ ടാഗോര്‍ സ്മാരക മാധ്യമ ശ്രേഷ്ഠ പുരസ്കാരം 2025.
11) സിജോ പൈനാടത്ത് (ബ്യൂറോ ചീഫ് ദീപിക കൊച്ചി) ‘പകുത്തേകിയ ജീവിതങ്ങള്‍’ എന്ന പരമ്പരയ്ക്ക് കലാനിധി, രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി ദ്യശ്യമാധ്യമശ്രേഷ്ഠ പുരസ്കാരം 2025.
12) വിന്‍സെന്‍റ് പുളിക്കല്‍ (പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോ ഗ്രാഫര്‍ ഇന്ത്യന്‍ എക്സ്പ്രസ്) കലാനിധി രബീന്ദ്രനാഥ ടാഗോര്‍ സ്മാരക മാധ്യമശ്രേഷ്ഠ പുരസ്കാരം 2025.
13) ജന്‍വാണി 90.8 എഫ്. എം. രബീന്ദ്രനാഥ ടാഗോര്‍ സ്മാരക ശബ്ദസന്നിവേശ പുരസ്കാരംഎന്നിവര്‍ ഏറ്റ് വാങ്ങി.
രവീന്ദ്രനാഥ ടാഗോര്‍ സ്മൃതി പുരസ്കാര അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍
പി കെ.ഗോപി (കവി, ഗാനരചയിതാവ്), പി.ആര്‍ നാഥന്‍, (തിരകഥാകൃത്ത്, നോവലിസ്റ്റ്) അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ കിരീടം ഉണ്ണി (നിര്‍മ്മാതാവ്, കലാനിധി മുഖ്യ രക്ഷാധികാരി), പി. അനില്‍ (എഴുത്തുകാരന്‍ മാധ്യമപ്രവര്‍ത്തകന്‍ കലാനിധി അംഗം), ഗീതാ രാജേന്ദ്രന്‍ (കലാനിധി ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി) എന്നീ ജൂറി കമ്മിറ്റി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കലാനിധി ഫോക് ഫെസ്റ്റ് 2025 രബീന്ദ്രനാഥാ ടാഗോര്‍ സ്മൃതി പുരസ്കാര സമര്‍പ്പണവും മീഡിയ അവാര്‍ഡ്. അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അങ്ങയുടെ അധികാര പരിധിയിലുള്ള പത്ര /ദൃശ്യ /ശ്രവ്യ /ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കുവാന്‍ വിനപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,

ഗീതാ രാജേന്ദ്രന്‍ കലാനിധി
ചെയര്‍പോഴ്സണ്‍ ആന്‍റ് മാനേജിംഗ് ട്രസ്റ്റി,
കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട്സ് ആന്‍റ്
കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ്.
ഫോണ്‍: 7034491493

Leave A Reply

Your email address will not be published.