പാനൂർ :
കൊളവല്ലൂർ പി ആർ എം ഹയർ സെക്കൻ്ററി സ്കൂൾ എസ്പിസി ദ്വിദിന ക്യമ്പ് – ആരവം– സമാപിച്ചു. കൊളവല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. സന്തോഷ് പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ പ്രശാന്ത് പി. അധ്യക്ഷത വഹിച്ചു. സി.പി. ഒ. പ്രജിഷ പി, സ്റ്റാഫ് സെക്രട്ടറി കെ. സുരേഷ് മാസ്റ്റർ, അദ്വൈത പി, അനീഷ് പി. പദ്മജ കെ. സി, സി.പി. ഒ. യൂസഫ് ചീരോളിൽ പ്രസംഗിച്ചു. വെൽനസ്കോച്ച് സുനിൽ കുമാർ പൊയിൽ കാഡറ്റുകൾക്ക് ശാരിരിക ക്ഷമത പരിശീലനവും യോഗയും സംഘടിപ്പിച്ചു.
വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ എൻ എൽ പി ട്രെയിനർ അബ്ദുള്ള പുത്തൂർ ക്ലാസ്സടുത്തു. നകുൽ കെ. സാഹസിക പരിശീലനം
നൽകി. എസ് പി സി കാഡറ്റുകൾക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോധവൽകരണം നടത്തി. സൈബർ വിദഗ്ദൻ സത്യൻ കരയാട് ക്ലാസിന് നേതൃത്വം നൽകി.
ഡ്രിൽ ഇൻസ്പക്ടർമാരായ രജിലേഷ് കെ, ജോഷ്ന പി. എന്നിവർ പരേഡിന് നേതൃത്വം നൽകി.
ഉദയൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കഥകളും കവിതകളും പരിപാടി കാഡറ്റുകൾക്ക് നവ്യാനുഭവമായി. ക്യാമ്പിൽ 44 കാഡറ്റുകൾ പങ്കടുത്തു.
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളജ് സന്ദർശിച്ചു.
കെമിസ്ട്രി, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.
കോളജിൽ നടന്ന സമാപന പരിപാടി എസ് പി സി യുടെ ജില്ലാ കോർഡിനേറ്റർ കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഡിനേറ്റർ വൈശാഖ് പ്രേമൻ, ഷാന പി.വി., പി.ടി എ ഭാരവാഹി സുനിൽ കുമാർ കെ.
പ്രസംഗിച്ചു.
അലൻദേവ് കെ. പി, മിന്ത്ര ജെ. ബിജു, ഗാൽവിൻ പി. എന്നീ കാഡറ്റുകൾ ക്യാമ്പ് അനുഭവങ്ങൾ വിവരിച്ചു.