പാനൂർ :
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സി. സദാനന്ദൻ മാസ്റ്റർ എം.പി ക്ക് സെപ്റ്റംബർ 2 ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിക്ക് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പാനൂരിൽ സ്വീകരണം നൽകുന്നതാണ്. പാനൂർ ടൗണിൽ നിന്നും സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും. സ്വീകരണ സമ്മേളനത്തിൽ ബിജെപി ജില്ല, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.