Latest News From Kannur

ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് രാമവിലാസം എൻസി സി യൂണിറ്റ് ഓണക്കോടി നൽകി

0

തലശ്ശേരി : ചൊക്ലി രാമിവലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കാഡറ്റുകൾ തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഗേൾസ് ബോയ്സ് & ആഫ്റ്റർ കെയർ ഹോം സന്ദർശിച്ച് കുട്ടികൾക്ക് ഓണക്കോടി സമ്മാനിച്ചു.

ചടങ്ങ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രധാന അധ്യാപിക എൻ. സ്മിത അധ്യക്ഷത വഹിച്ചു.

ചിൽഡ്രൻസ് ബോയ്സ് ഹോം സൂപ്രണ്ട് മുഹമ്മദ് അഷ്റഫ്, എൻ സി സി ഓഫീസർ ടി. പി. രാവിദ്, ഹവിൽദാർ ജയറാമൻ, കെ. ഉദയകുമാർ , പ്രദീപൻ നെരോത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ചിൽഡ്രൻ വെൽഫെയർ ഇൻസ്‌പെക്ടർ ഷിജു സ്വാഗതവും ഗേൾസ് ഹോം സൂപ്രണ്ട് ജിബിദാസ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.