പാനൂർ :
ചൊക്ലി ഉപജില്ല കെ. പി. എസ്. ടി. എ വനിത ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചൊക്ലി യു. പി. സ്കൂളിൽ വെച്ച് ഓണാഘോഷവും ഏകദിന ശില്പശാലയും സംസ്ഥാന സെക്രട്ടറി ഹരിലാൽ പി. പി. ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മിറ്റി അംഗം ഷീബ ടി. മുഖ്യഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിൽ അംഗം റഷീദ വിഷയാവതരണം നടത്തി.
റിട്ടയേർഡ് എക്സൈസ് ഓഫീസർ പുഷ്പരാജൻ , പാര ലീഗൽ വോളണ്ടിയർ രതി രവീന്ദ്രൻ എന്നിവർ ക്ലാസ്സ് നയിച്ചു. ജില്ല കൗൺസിൽ അംഗം സ്മിത ടീച്ചർ അധ്യക്ഷത വഹിച്ചു. റസിയ ടീച്ചർ സ്വാഗതം പറഞ്ഞു. രസ്ന ഒ. പി. നന്ദി അറിയിച്ചു. അജേഷ് മാസ്റ്റർ സമ്മാനം വിതരണം നടത്തി. കെ. സുനിൽ കുമാർ, കെ. രമേശൻ, ഇ.ശ്രീജേഷ്, ജിതേന്ദ്രൻ, ജിതിൽ, ശരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.