പാനൂർ : അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുകയും ഭിന്നശേഷിക്ക് നിയമനം മാറ്റി വച്ച മുഴുവൻ വിദ്യാലയങ്ങളിലെയും ദിവസ വേതനക്കാരായ അധ്യാപകർക്ക് ചേർന്ന തിയ്യതി മുതൽ സ്ഥിര നിയമനം അംഗീകരിച്ച് നൽകണമെന്നും കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി. പി. ഹരിലാൽ ആവശ്യപ്പെട്ടു. കെ. പി. എസ്. ടി. എ പാനൂർ ഉപജില്ല നേതൃത്വ പരിശീലന കേമ്പ് കൊളവല്ലൂർ യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂർ ഉപജില്ല പ്രസിഡണ്ട് ഹൃദ്യ ഒ. പി. അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് എഇഒ വി. കെ. സുധി മുഖ്യ ഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ദിനേശൻ പച്ചോൾ, സി. വി. എ. ജലീൽ, കുന്നോത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് കെ. അശോകൻ, ജില്ല വൈസ് പ്രസിഡണ്ട് എം. കെ. രാജൻ, വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ, കെ. കെ. മനോജ്കുമാർ, വിപിൻ വി, സന്ദീപ് കെ. സി. തുടങ്ങിയവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.