Latest News From Kannur

രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് റാങ്ക് നൽകി

0

ചൊക്ലി :വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾക്ക് വിവിധ റാങ്കുകൾ നൽകി .

സർജന്റ് മേജർ ,കോർട്ടർ മാസ്റ്റർ സർജന്റ് ,സർജന്റ് ,കോർപറൽ എന്നി റാങ്കുകൾ ആണ് അമുത ലക്ഷ്മി ,നിവിൻ ,നിയ മനോജ് ,തേജലക്ഷ്മി ,ഷിയൊൺ ,റിഷാൽ ഈഷാനി എന്നി കേഡറ്റുകൾക്കാണ് റാങ്ക് നൽകിയത് .

കേഡറ്റുകൾക്കുള്ള റാങ്ക് വിതരണം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ പി ഐ സ്റ്റാഫ് ഹവിൽദാർ ജയരാമൻ നിർവഹിച്ചു .ചടങ്ങിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത ,എൻ സി സി ഓഫീസർ ശ്രീ ടി .പി രവിദ് ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ ഉദയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പരിപാടിയിൽ 50 കേഡറ്റുകൾ പങ്കെടുത്തു .

Leave A Reply

Your email address will not be published.