ന്യൂമാഹി: പെരുമുണ്ടേരിയിലെ കണ്ണാട്ടിൽ താഴെ പുതിയപുരയിൽ എൻ.കെ. ശ്രീധരൻ (71) അന്തരിച്ചു. കോൺഗ്രസ് പ്രവർത്തകനും ന്യൂമാഹി യൂത്ത് കോൺഗ്രസ് ക്ലബ്ബ് ഭാരവാഹിയുമായിരുന്നു.
പരേതരായ നടുക്കുനിയിൽ കേളുവിൻ്റെയും പാലിക്കണ്ടി താലയുടെയും മകനാണ്. സഹോദരങ്ങൾ: ജനാർദ്ദനൻ, സീത, ശൈലജ, സവിത, പരേതരായ കാർത്ത്യായനി, ശ്രീനിവാസൻ.