Latest News From Kannur

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സൂചന

0

ശ്രീനഗര്‍ : 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തവരെന്ന് സംശയിക്കുന്ന ഭീകരരില്‍ നിന്ന് നിരവധി ഗ്രനേഡുകള്‍ കണ്ടെടുത്തതായി കരസേന അറിയിച്ചു.

മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ ഭീകരരെ വധിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം കാട്ടില്‍ സംശയാസ്പദമായ നിലയിലുള്ള ആശയവിനിമയം ട്രാക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂറും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ദിവസത്തിലാണ് ഈ സംഭവം. മൂന്ന് ഭീകരരെ വധിച്ചെങ്കിലും ദൗത്യം തുടരുകയാണ്. കൊല്ലപ്പെട്ട മൂന്ന് ഭീകരരും പ്രധാനപ്പെട്ട ആളുകളാണ് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

Leave A Reply

Your email address will not be published.