മാഹി : ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മയ്യഴിയിലെ പുരാതന കുടുംബമായ ഇടവലത്ത് കുടുംബസംഗമത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.
മയ്യഴിയിലും പുറത്തും സാമൂഹ്യ സാംസ്കാരിക, ചാരിറ്റി മേഖലകളിൽ നിറസാനിധ്യമായ ഇടവലത്ത് കുടുംബം, കുടുംബ സംഗമത്തോടനുബന്ധിച്ച് ഔട്ട് റീച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത് വേറിട്ട അനുഭവമായി മാറി. ആദ്യമായാണ് ഒരു കുടുംബ സംഗമത്തോടനുബന്ധിച്ച് ഔട്ട് റീച്ച് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് കെ. ഇ. ഹാഷിമിന്റെ അദ്ധ്യക്ഷതയിൽ മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാനിധ്യവും ഇടവലത്ത് തറവാട്ടിലെ മുതിർന്ന അംഗവുമായ കെ. ഇ. മമ്മു ഉദ്ഘാനം ചെയ്തു. ഓരോ നിമിഷത്തിലും കഷ്ടത അനുഭവിക്കുന്നവരെ നമ്മൾ ഓർക്കണമെന്നും ആഘോഷങ്ങളിലും കൂടിച്ചേരലുകളിലും അത്തരത്തിലുള്ളവരെ രക്തദാനം പോലുള്ള മഹത്തായ ചേർത്തുപിടിക്കൽ നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ. ഇ. പർവീസ് സ്വാഗതം പറഞ ചടങ്ങിൽ കെ. ഇ. റീന, എം. സി. സി. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ : ശ്വേത, കൗൺസിലർ റോജ, പി. പി. റിയാസ് മാഹി, കെ. ഇ. അഭിജിത്ത് അലി എന്നിവർ ആശംസ അറിയിച്ചു. കെ. ഇ. ഷെർബീനി, കെ. ഇ. നിഷ, കെ. ഇ. ഷാസിയ, കെ. ഇ. സജ്‌ല അലി, കെ. ഇറീഷ, വി. സി. ബൈജു, വി. സി. റിജാദ്, വി. സി. ലേഖ, വി. സി. ഷിയാസ്, വി. സി. നസ്ലീന, അരുൺ എം. സി. സി, സമീർ പെരിങ്ങാടി,എന്നിവർ നേതൃത്വം നൽകി. ഡോ : ശ്വേതയിൽ നിന്ന് മലബാർ കാൻസർ സെന്ററിന്റെ സർട്ടിഫിക്കറ്റ് കുടുംബാഗംങ്ങൾ ചേർന്ന് ഏറ്റുവാങ്ങി. റയീസ് മാടപ്പീടിക നന്ദി പറഞ്ഞു.