പാനൂർ :
കെ. പി. എസ്. ടി. എ പാനൂർ ഉപജില്ല കമ്മിറ്റി , ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന രണ്ടാമത് ഗോൾഡ് മെഡൽ വർണ്ണോത്സം ചിത്രരചനാ മത്സരം പാനൂർ വെസ്റ്റ് യു.പി. സ്കൂളിൽ സംസ്ഥാന പ്രസിഡണ്ട് കെ. മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ മായാത്ത ഓർമ്മകൾ നിലനിർത്തുന്ന വർണ്ണോത്സവം ഏറെ പ്രശംസനീയമാണെന്നും അധ്യാപക പാക്കേജിലൂടെ ജോലി സുരക്ഷിതത്വം ലഭിച്ച അധ്യാപക സമൂഹം ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാനൂർ ഉപജില്ല പ്രസിഡണ്ട് ഒ. പി. ഹൃദ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പി. ഹരിലാൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ദിനേശൻ പച്ചോൾ, സി. വി. എ. ജലീൽ, ജില്ല ട്രഷറർ രജീഷ് കാളിയത്താൻ, കെ. പി. രാമചന്ദ്രൻ, എം. കെ. രാജൻ, കെ. കെ. മനോജ് കുമാർ, ആർ. കെ. രാജേഷ്, വിപിൻ വി, സന്ദീപ് കെ. സി, ടി. പി. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.