കരിയാട് :
കിടഞ്ഞിയിലെ രയരോത്ത് കുടുംബാംഗങ്ങൾ ഒത്തുകൂടി. കുടുംബ സംഗമം പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികളെ ചടങ്ങിൽ ആദരിച്ചു ടി. ടി. ഫാറൂഖ് അധ്യക്ഷനായി. ഇസ്മയിൽ വലിയപറമ്പത്ത് സ്വാഗതം പറഞ്ഞു. പാനൂർ നഗരസഭാ കൗൺസിലർമാരായ എൻ. എ. കരീം, ആവോലം ബഷീർ, കിടഞ്ഞി മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് ഹമീദ് പൊറ്റേരി , പി.കെ. ഷാഹുൽ ഹമീദ്, എം. സുധാകരൻ മാസ്റ്റർ, ടി. മഹറൂഫ്, ടി.കെ. ഹാരിസ്, മാണിക്കോത്ത് സുലൈമാൻ, ആരിഫ് നടക്കോത്ത്, എം. ടി. പോക്കർ ഹാജി, ആർ. ഇബ്രാഹിം, ജലിൽ വടക്കയിൽ, മുഹമ്മദ് കൊയപ്പള്ളി സി.എം. ഇസ്മയിൽ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
ഉച്ചതിരിഞ്ഞ് നടന്ന സമാപന സെഷനിൽ ടി.ടി. ഖാലിദ് അധ്യക്ഷനായി. റഷീദ് വടക്കയിൽ സ്വാഗതം പറഞ്ഞു. സക്കീന ടീച്ചർ പ്രഭാഷണം നടത്തി. പാനൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ റുക്സാന ഇഖ്ബാൽ സമ്മാന വിതരണം നടത്തി വി.കെ. മൊയ്തീൻ ഹാജി, ആർ. അബ്ദുള്ള, മഹമൂദ് ചാത്തോത്ത്, മൊയ്തു മമ്മള്ളി, ആർ.കെ നാസർ, ഇബ്രാഹിം നടക്കോത്ത്, അസിസ് വടക്കയിൽ, കരീം നടക്കോത്ത്, മുനീർ മടത്തും താഴ, സമീർ രയരോത്ത് എന്നിവർ പ്രസംഗിച്ചു.