Latest News From Kannur

*അരാജകത്വം അവസാനിപ്പിക്കണം:* ശാസ്ത്ര വേദി

0

തലശ്ശേരി :

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അരാജകത്വം അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ശാസ്ത്ര വേദി തലശ്ശേരി മേഖലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാർത്ഥികൾ സംസ്ഥാനം വിട്ട് അന്യനാടുകളിലേക്ക് ഉന്നത പഠനത്തിനായി പോകുന്ന പ്രവണത എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. തലശ്ശേരി എൽ എസ് പ്രഭു മന്ദിരത്തിൽ വെച്ച് നടന്ന കൺവെൻഷൻ എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. ആർ.കെ ബിജു അധ്യക്ഷതവഹിച്ചു. സി.വി.രാജൻ പെരിങ്ങാടി മുഖ്യഭാഷണം നടത്തി. എം. രാജീവൻ, പി.വി. രാധാകൃഷ്ണൻ; സുനിൽകുമാർ കരിമ്പിൽ, ജതീന്ദ്രൻകുന്നത്ത്, പി.കെ.ശ്രീധരൻ, കെ.പി.രജിൽ എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 15 – 08-2025 ന് 2 -30PM ന് യു.പി. ; ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുരോഗതി എന്ന വിഷയത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.