Latest News From Kannur

രാമവിലാസത്തിലെ കുട്ടികൾക്ക് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി

0

ചൊക്ലി : വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശപ്രകാരം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾക്ക് ട്രാഫിക്ക് ബോധവല്ക്കരണ ക്ലാസ്സ്‌ നൽകി .പാനൂർ പോലീസ് കൺട്രോൾ റൂമിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. സുനിൽ കുമാർ കെ. ആണ് ബോധവല്ക്കരണ ക്ലാസ്സ്‌ നൽകിയത്. സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സ്മിത എൻ. അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസർ ശ്രീ. ടി. പി. .രവിദ്ദ്, ശ്രീമതി അസിത .സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്‌ ലഭിച്ച മുഴുവൻ കുട്ടികളും സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ബോധവല്ക്കരണം നടത്തണമെന്നും മാതൃകപരമായ പ്രവർത്തനങ്ങൾ കഴ്ച്ചവെക്കണമെന്നും പോലീസ് ആസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. സുനിൽ കുമാർ .കെ നിർദേശിച്ചു.

Leave A Reply

Your email address will not be published.