Latest News From Kannur

ക്വട്ടേഷൻ സംഘം മാഹിയിൽ വിലസുന്നു, പോലീസ്:നോക്കുകുത്തിയായി മാറുന്നു! കോൺഗ്രസ് പ്രതിഷേധം നാളെ

0

മാഹി : മാഹിയിൽ പട്ടാപകൽ പൊതു ജനം നോക്കി നിൽക്കെ ഒരു സംഘം ബൈക്കിൽ ആയുധമായി സാമൂഹ്യ പ്രവർത്തകനായ വളവിൽ സുധാകരനെ മൃഗിയമായി അക്രമിച്ച സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നു.

നാടിൻ്റെ സമാധാനം നിലനിർത്താൻ എന്നും പോരാടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നാളെ 23-7-25 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി ടൗണിൽ പ്രതിഷേധപ്രകടനവും ഇ-വത്സരാജ് സിൽ വർജൂബിലി ഹാൾ പരിസരത്ത് ഒരു പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ പറഞ്ഞു.

Leave A Reply

Your email address will not be published.