മാഹി : ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ.മിഡിൽ സ്കൂളിലെ അദ്ധ്യാപകക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അവറോത്ത് സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി എം.എൽ.എ, റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ, ചീഫ് എജ്യൂക്കേഷണൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകി. ഈ അദ്ധ്യയന വർഷം ആരംഭിച്ചിട്ട് മൂന്നു മാസം പിന്നിട്ടിട്ടും കണക്ക്, അറബിക്ക് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. മാത്രമല്ല 5, 8 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും യൂണിഫോമും ഇതുവരെയായിട്ടു വിതരണം ചെയ്ത്‌തിട്ടുമില്ല. ഇങ്ങനെ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന നിലയിയിലുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാടിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ അദ്ധ്യാപക നിയമനം ഉടൻ നടത്തിയില്ലെങ്കിൽ, ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് അവറോത്ത് ഗവ.മിഡിൽ സ്കൂൾ പ്രോട്ടക്ഷൻ കമ്മിറ്റി ചെയർമാൻ കെ.വി.ഹരീന്ദ്രൻ, കൺവീനർ വി.അനിൽകുമാർ എന്നിവർ അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ എന്നിവർ നിവേദക സംഘത്തിന് ഉറപ്പു നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.