മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികള്‍ കണ്ടത് ഇഴഞ്ഞുപോകുന്ന മൂര്‍ഖനെ; പിടിച്ച് കുപ്പിയിലാക്കി
കണ്ണൂർ : മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കി കൊച്ചുകുട്ടികള്‍. കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് ആണ് സംഭവം.
പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് പാമ്ബിനെ പിടിച്ച് കുപ്പിയിലാക്കിയത്, ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സ്‌കൂള്‍ അവധിയായിരുന്നു. കുട്ടികള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പാമ്ബ് ഇഴഞ്ഞുപോകുന്നത് കണ്ടത്. എന്നാല്‍ കുട്ടികള്‍ക്ക് അത് പാമ്ബാണെന്ന് മനസിലായിരുന്നില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നതുകണ്ടപ്പോള്‍ കൈകൊണ്ടെടുത്ത് പ്ലാസ്റ്റിക് കുപ്പിയില്‍ അടച്ചുവയ്ക്കുകയായിരുന്നു.
കുട്ടികളെ പാമ്ബ് കടിച്ചിട്ടില്ല. സംഭവ സമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. പാമ്ബിന്റെ ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുത്തു. ചിത്രം കണ്ട അമ്മ പേടിച്ചുപോയി. കുട്ടികള്‍ക്ക് കടിയേറ്റോ എന്നും ആശങ്കയുണ്ടായിരുന്നു. തുടന്ന് സ്‌നേക്ക് റെസ്‌ക്യുവർ ഫൈസലിനെ വിവരം അറിയിച്ചു. അദ്ദേഹമെത്തി പാമ്ബിനെ കൊണ്ടുപോയി.