Latest News From Kannur

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

0

കൊച്ചി : ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും. ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബംഗലൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.