പാനൂർ :
പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ കേമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി. പാനൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെയും സഹകരണത്തോടെ പാലത്തായി യു.പി സ്കൂളിലാണ് കേമ്പ് നടത്തിയത്. ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പ്രീത അശോക് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ ടി വി സീതു കേമ്പ് വിശദീകരണം നടത്തി. ഡോ ജ്യോതി ജേക്കബിൻ്റെ നേതൃത്വത്തിൽ സ്ത്രീരോഗങ്ങൾക്കുള്ള പ്രത്യേക ചികിൽസയും നടന്നു. എ ബേബി നിഷയുടെ നേതൃത്വത്തിൽ യോഗ ക്ലാസും പ്രദർശനവും നടന്നു. സൗജന്യ മരുന്നു വിതരണവും നടത്തി
ടി.കെ. അശോകൻ മാസ്റ്റർ സ്വാഗതവും ശ്രീ എബി നന്ദിയും അറിയിച്ചു.