Latest News From Kannur

ഉണങ്ങിയ തെങ്ങും മഴമരവും അപകടാവസ്ഥയിൽ അധികൃതർ ഉണർന്ന് പ്രവർത്തിക്കുക

0

മാഹി –-തലശേരി ദേശീയപാത ബൈപ്പാസിൽ മങ്ങാട് അപകടാവസ്ഥയിലായ തെങ്ങും മഴമരവും. തെങ്ങ്‌ പൂർണമായി ഉണങ്ങി തലപോയ നിലയിലാണ്‌. ഏതുസമയവും നിലം പതിക്കാവുന്ന സാഹചര്യത്തിലും.

 മങ്ങാട് തോടിനോട്‌ ചേർന്ന്‌ ഏതുസമയവും കടപുഴകാവുന്ന നിലയിലാണ്‌ മഴമരം. മഴ പെയ്തതോടെ തോട് നിറഞ്ഞിരിക്കുകയാണ്. തോടിന്റെ ഭിത്തി നിർമിക്കുന്നതിന്റെ ഭാഗമായി മരത്തിന്റെ ചുവട്ടിൽനിന്ന് മണ്ണെടുത്ത് നീക്കിയിരുന്നു. ഒരു കാറ്റടിച്ചാൽ ഏത് സമയവും നിലംപൊത്താവുന്ന സഥിതിയിലാണ് മരത്തിന്റെ ഇന്നത്തെ നിൽപ്പ്‌. മരം കടപുഴകിയാൽ 11 ?കെവി ലൈൻ, ട്രാൻസ്ഫോമർ , നിരവധി വൈദ്യുതി തൂണുകൾ ഉൾപ്പെടെ അപകടത്തിലാവും. അതോടൊപ്പം ദേശീയ പാതയിലും ചൊക്ലി –– മാഹി പിഡബ്ല്യുഡി റോഡിലും ഗതാഗതം സ്തംഭിക്കും. അപകടം ഒഴിവാക്കാൻ അടിയന്തര പ്രാധാന്യത്തോടെ ഉത്തരവാദപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം. സമീപത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്‌. ഭീതിയിലാണ്‌ ഇതുവഴി ആളുകൾ കടന്നുപോവുന്നത്‌.

Leave A Reply

Your email address will not be published.