മാഹി : മാഹിയിലെ ഏക ഫ്രഞ്ച് വിദ്യാലയമായ എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആർട്ടിസ്റ്റ് കെ കെ സനിൽകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി ഇ സുമ അധ്യക്ഷയായി ബിന്ദു ഭാസ്കർ, ശാന്തി ചിത്രരഞ്ചൻ, സുഗന്ധിയും വിനോയ്, പോൾ ഷിബു എന്നിവർ സംസാരിച്ചു.