Latest News From Kannur

പുതിയ കൂട്ടുകാർക്ക് വിസ്മയ കാഴ്ചയായി പ്രവേശനോത്സവം !

0

മാഹി: ചെമ്പ്ര ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവം

വിദ്യാലയത്തിയ പുതിയ കൂട്ടുകാർക്ക്

ആവേശമേകുന്ന വിസ്മയക്കാഴ്ചയായി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സ്നേഹ സാന്നിധ്യം ഉത്സവത്തിൻ്റെ മാറ്റു കൂട്ടി. അറിവിൻ്റെ ഉറവ തേടി അക്ഷരപ്പുലരിയിലേക്ക് എത്തിയ പുതിയ കൂട്ടുകാരെ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചത് കാണികൾക്ക് പുതുമയേകിയ അനുഭവമായി. വിദ്യാലയത്തിലെ കലാപ്രതിഭകൾ അധ്യാപകരുടെ സഹായത്തോടെ ഒരുക്കിയ സ്വീകരണ നൃത്തം(വെൽക്കം ഡാൻസ്) നവാതിഥികളിൽ കൗതുകവും ആഹ്ളാദവും ഉണർത്തി. നൃത്തച്ചുവടുകളുടെയാണ് കുട്ടികൾ ഉദ്ഘാടന വേദിയിലേക്ക് നീങ്ങിയത്.

പ്രവേശനോത്സവം സിനിമാ പിന്നണി ഗായകനും മാഹി വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.വി. സിന്ധു അധ്യക്ഷത വഹിച്ചു.

2025 മാർച്ച് സി. ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ പോണ്ടിച്ചേരി സംസ്ഥാന തലത്തിൽ മാർക്കടിസ്ഥാനത്തിൽ കൊമേഴ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയ ആൻസിയ മുനവർ ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ടോപ്പറായ സൽപ്രിയൻ എന്നീ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു. പോയ വർഷം മികച്ച ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡൻ് പുരസ്കാരം നേടിയ അമയക്കു പ്രത്യേക സമ്മാനം നല്കി അനുമോദിച്ചു.. സമഗ്രശിക്ഷ മാഹിയുടെ സഹകരണത്തോടെ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി പoനോപകരണങ്ങൾ വിതരണം ചെയ്തു.

സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗം സരിത ആശംസകൾ നേർന്നു.

ടി.എൻ റീഷ സ്വാഗതവും. ദീപ്തി ഹരിദാസ് നന്ദിയും പറഞ്ഞു.

തുടർന്നു കൊച്ചു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പായസ വിതരണവുമുണ്ടായി.

എം.സി.അഞ്ജന, വി.അശ്വതി, കെ.ദീപ്ന, പി.പി. മിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Leave A Reply

Your email address will not be published.