ന്യൂമാഹി: ന്യൂമാഹി എം.എം യു.പി സ്കൂളിൽ മുഴുവൻ ക്ലാസ് റൂമും സ്കൂൾ ഹാളും വരാന്തയും ടൈൽ പതിച്ചു നൽകി പൂർവ വിദ്യാർഥി സംഘടന എം.എം. അലുംനി അസോസിയേഷൻ മാതൃകയായി. അധ്യാപക രക്ഷാകർത്തൃ സമിതിയുടെ അപേക്ഷയനുസരിച്ചാണ് രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ ചെലവിൽ ടൈൽ പതിച്ചു നൽകിയത്. സ്കൂൾ പ്രവേശനോത്സവത്തിൻ്റെയും ആദര സമർപ്പണത്തിൻ്റെയും ചടങ്ങിൽ അലുംനി പ്രസിഡൻ്റ് അസീസ് മാഹി, സെക്രട്ടറി ഫൈസൽ ബിണ്ടി എന്നിവരെ ആദരിച്ചു. പി.ടി.എ. പ്രസിഡൻ്റ നസ്രുൽ അസ്‌ലത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അബു താഹിർ കൊമ്മോത്ത് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക സബീന റിനീഷ് ഗാനാർച്ചന നടത്തി. പ്രഥമാധ്യാപകൻ വി. അബ്ദുൽ അസീസ്, മദർ പി. ടി.എ പ്രസിഡൻ്റ് അസീമ, കെ.കെ. സമീർ, വി.സുജിത്, എസ് ആർ.ജി കൺവീനർ ആർ. നശിഹ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.