മാഹി: പാറക്കൽ ഗവ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാട്ടിലെ ലഹരി എന്ന പരിപാടി കൊണ്ട് വേറിട്ടതായി. വിരമിച്ച പ്രധാനാധ്യാപകനും സിനിമാ പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു നടത്തിയ ‘പാട്ടെന്ന ലഹരി: പാട്ടരങ്ങ്!’ കുട്ടികൾക്ക് വേറിട്ട അനുഭവമായി. പാടിയും താളം പിടിച്ചും ആടിയും അഭിനയിച്ചും സ്കുളിലെ ആദ്യദിനത്തെ അവർ ഉത്സവമാക്കി. പ്രവേശനോത്സവ ഗാനത്തോടെയാണ് പുതിയ കുട്ടുകാരെ വിദ്യാലയം വരവേറ്റത്. പ്രധാനാധ്യാപിക ടി.സുമതി ചാങ്ങിൽ അധ്യക്ഷത വഹിച്ചു.
മുഴുവൻ വിദ്യാർഥിക്കും പഠനോപകരണങ്ങളും ബാലപ്രസിദ്ധീകരണങ്ങളും സമ്മാനമായി നല്കി. വിദ്യാലയ വികസന സമിതി ചെയർമാൻ ബൈജു പൂഴിയിൽ അംഗങ്ങളായ സുദേഷ്, സുലേഖ, തസ്ലീമ , പ്രജീഷ് എന്നിവർ ആഘോഷത്തിനു ആശംസകൾ നേർന്നു. എം.കെ. ഗ്രീഷ്മ സ്വാഗതവും അണിമ പവിത്രൻ നന്ദിയും പറഞ്ഞു.
അമൃത നിഖിൽ,ജൈത്ര ജയൻ, എസ്. അലീന, വിനിത വിജയൻ, ഉമാശങ്കരി, പി.അജയൻ എന്നിവർ ആഘോഷ പരിപാടിയുടെ സംഘാടനനത്തിനു നേതൃത്വം നല്കി.
തുടർന്നു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുണ്ടായി