മാഹി : മയ്യഴിവിമോചന പോരാട്ടത്തിലെ ധീര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയോടെ മെയ് 29 ന് കാലത്ത് 10 മണിക്ക് പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഐ എ എസ്. അനാച്ഛാദനം ചെയ്യും. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൻ്റെ പ്രവേശന കവാടത്തോട് ചേർന്നാണ് കമനീയമായി പ്രതിമസ്ഥാപിച്ചിട്ടുള്ളത്.
വിഖ്യാത ശിൽപ്പി മനോജ് കുമാറാണ് ശിൽപം രൂപകൽപ്പന ചെയ്തത്.
രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജ, പ്രധാനാദ്ധ്യാപകൻ കെ.വി.മുരളീധരൻ, കെ.മോഹനൻ, ചാലക്കര പുരുഷു, കെ.പി.വത്സൻ സംസാരിക്കും. എം.വി. സീനത്ത് ടീച്ചർ ബലൂർ ആണ് പ്രതിമ സ്പോൺസർ ചെയ്തത്.
വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണവും, പ്രശസ്ത വാഗ്മി വി.കെ.സുരേഷ് ബാബുവിൻ്റെ പ്രഭാഷണവുമുണ്ടായിരിക്കും. ഒരു പകൽ മുഴുവൻ. നീളുന്ന പരിപാടിയിൽ പിരണി നൃത്തം, തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള, മാപ്പിളപ്പാട്ട് എന്നിവയുണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.മോഹനൻ, സെക്രട്ടരി കെ.പി.വത്സൻ, രക്ഷാധികാരി ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, കെ.പവിത്രൻ മാസ്റ്റർ സംബന്ധി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post