Latest News From Kannur

*കെകെ അനൂപ്കുമാർ സ്മാരകമന്ദിരം തുറന്നു* 

0

പാനൂർ :

സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും,സിപിഐ എം പെരിങ്ങളം ലോക്കൽ സെക്രട്ടറിയു മായിരുന്ന കെകെ അനൂപ്കുമാറിൻ്റെ സ്മരണാർത്ഥം പെരിങ്ങളം സൗത്ത് കണ്ണംവെള്ളിയിൽ നിർമ്മിച്ച കെകെ അനൂപ്കുമാർ സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എഎ റഹീം എംപി ഉദ്ഘാടനം ചെയ്തു. എൻ അനൂപ് അധ്യക്ഷനായി. കെകെ അനൂപ്കുമാർ സാംസ്കാരിക കേന്ദ്രം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പാനൂർ ഏരിയ സെക്രടറി കെഇ കുഞ്ഞബ്ദുള്ള ഫോട്ടോ അനാഛാനം ചെയ്തു. സംസ്കാരിക വേദി ലോഗോ പ്രകാശനം പെരിങ്ങളം ലോക്കൽ സെക്രടറി പിപി ജാബിർ നിർവഹിച്ചു.കെ കമല, ഇടികെ ബാബു, കെപി രാജൻ, കെപി രമേശൻ, പാനൂർ നഗരസഭ കൗൺസിലർമാരായ കെ ദാസൻ, ഷീബ കണ്ണമ്പ്രത്ത് എന്നിവർ സംസാരിച്ചു.മനീഷ് കണ്ണംവെള്ളി സ്വാഗതവും, ബിബിൻ മനത്താനത്ത് നന്ദിയും പറഞ്ഞു. ഗാനമേളയും, പ്രദേശത്തെ യുവതയൊരുക്കിയ “ഡസ്ലിംഗ് നൈറ്റ് 2കെ 5 ” അരങ്ങേറി.

Leave A Reply

Your email address will not be published.