പാനൂർ :
സഹകരണ പെൻഷൻകാർക്ക് ഡി.എ അനുവദിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ പാനൂർ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അനുവദിച്ച ഡി എ പിൻവലിച്ച സർക്കാർ നടപടി പെൻഷൻകാരോടുള്ള കടുത്ത അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് മണ്ണയാട് ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി. ദിനേശൻ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജോസഫ്, എ. വത്സൻ , രവീന്ദ്രൻ കുന്നോത്ത്, വി.സി. നാരായണൻ, ഏ.പി. കോരൻ, ഉദയൻ, കെ.എം. പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എം. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
മേഖലാ കമ്മിറ്റി കൺവീനറായി എം.ചന്ദ്രനെയും ജോ: കൺവീനറായി പി. ദിനേശനെയും തെരഞ്ഞെടുത്തു.