മാഹി : കേന്ദ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുച്ചേരി ഡി.എ.ടി 2025 ഫിബ്രവരി 12 ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമായി പെൻഷനോടൊപ്പം നൽകി വന്നിരുന്ന ഫിക്സഡ് മെഡിക്കൽ അലവൻസ് മാഹിക്ക് പുറത്ത് അധിവസിക്കുന്ന പെൻഷൻകാർക്ക് നിഷേധിച്ച നടപടി പിൻവലിക്കണമെന്ന് മാഹി പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മാഹി തീർത്ഥ ഹോട്ടലിൽ ചേർന്ന യോഗം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് ഡോ: ആൻ്റണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.വിജയൻ പി.ടി. പ്രേമരാജൻ പ്രകാശ് മംഗലാട്ട്, പി.കെ. ബാലകൃഷ്ണൻ, സി. എച്ച്. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
പഹൽഗാമ് ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത സൈനികർക്കും മരണപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിച്ച യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.