ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ; പ്രതി ദുബായ് വിമാനത്താവളത്തില്‍ നിന്നും പിടിയിലായതായി റിപ്പോര്‍ട്ട്
വിതുര ബൊണാകാട് സ്വദേശിനിയായ യുവതിയെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) യാണ് മരിച്ചത്. ആനിമോളുടെ മരണം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതി ദുബായ് വിമാനത്താവളത്തില്‍വെച്ച് പോലീസിന്റെ പിടിയിലായതായാണ് വിവരം. കരാമയില്‍ ഈമാസം നാലിനായിരുന്നു സംഭവം. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് മരിച്ച ആനിമോള്‍ ഗില്‍ഡ .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, ഇന്‍കാസ് യൂത്ത് വിങ് ദുബായ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു