Latest News From Kannur

എടപ്പാടി ക്ഷേത്രം പ്രതിഷ്ഠാദിനം ആഘോഷിച്ചു

0

മമ്പറം :

എടപ്പാടിമെട്ട എടപ്പാടി കളരി ഭഗവതീ ക്ഷേത്രം പ്രതിഷ്ഠാദിനം ആഘോഷിച്ചു.
ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ പ്രധാന ആരാധനാ മൂർത്തികളുടെ ഉച്ചക്കലശം,
കലാസന്ധ്യ ,
ഗായത്രിയം 2025 , സാംസ്കാരിക സദസ്സ് , കലാനിശ തുടങ്ങിയ പരിപാടികൾ നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്
ടി. ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സ് ക്ഷേത്രം ഊരാളൻ എടപ്പാടി അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. നാടൻ കലാ – ചരിത്ര ഗവേഷകനും ചിത്രകാരനുമായ കെ.കെ.മാരാർ പ്രഭാഷണം നടത്തി.
പി.പി കൃഷ്ണൻ, കെ. രാജൻ, എ. കെ. വസന്ത, ഇ. ജയലക്ഷ്മി എന്നിവർ ആശംസയർപ്പിച്ചു. കലാമണ്ഡലം സിന്ധുജ നായർക്കുള്ള ആദര സമർപ്പണം കെ.കെ.മാരാർ സാംസ്കാരിക സദസ്സിൽ നിർവ്വഹിച്ചു. നേഹ സാജുവിൻ്റെ പ്രാർത്ഥാനാ ഗീതാലാപനത്തോടെ ആരംഭിച്ച സദസ്സിൽ മനോജ് ആളാങ്കോട് സ്വാഗതവും പ്രകിൻ എൻ.കെ. നന്ദിയും പറഞ്ഞു. ഗായത്രീയം പരിപാടിയിൽ മമ്പറം – പവർലൂം മെട്ട സൂര്യഗായത്രി കലാക്ഷേത്രം വിദ്യാർത്ഥികൾ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. സിന്ധുജ നായരുടെ മോഹിനിയാട്ടം അരങ്ങേറി. തിരുവാതിര , കൈകൊട്ടിക്കളി , സിനിമാറ്റിക്ക് ഡാൻസ്, തുടങ്ങി വിവിധ കലാപരിപാടികൾ പ്രാദേശിക കലാപ്രതിഭകൾ അവതരിപ്പിച്ചു.

കീർത്തനാലാപനം , സമ്പൂർണ്ണ ദീപസമർപ്പണം, വിശേഷാൽ വഴിപാട് സമർപ്പണം മുതലായവയും നടത്തി.

Leave A Reply

Your email address will not be published.