തലശ്ശേരി : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാഹി ചെമ്പ്ര അയനിയാട്ട് മീത്തൽ ഹൗസിൽ പി.അമൽരാജ് (25) ആണ് ബെംഗളൂരു രാമമൂർത്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021 ജനുവരിയിൽ രജിസ്റ്റർചെയ്ത പോക്സോ കേസിൽ പ്രതിയായ അമൽരാജ് ബെംഗളൂരുവിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ സി.കെ.നിധിൻ, പി.റിജിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്. 2016-ൽ തലശ്ശേരി പോലീസ് രജിസ്റ്റർചെയ്ത പോക്സോ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞ ഗോപാലപ്പേട്ടയിലെ സത്താറിനെയും തിരുപ്പൂരിൽനിന്ന് കഴിഞ്ഞമാസം ഇരുവരും പിടികൂടിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.